ഉപയോഗമില്ലാത്ത കേബിളുകൾ മാറ്റാൻ മുഖ്യമന്ത്രിയുടെ നിർദേശം
Saturday, July 19, 2025 2:12 AM IST
തൃശൂർ: സംസ്ഥാനത്തെ വൈദ്യുതി പോസ്റ്റുകളിൽ കെട്ടിയിട്ട സ്വകാര്യസ്ഥാപനങ്ങളുടെ ഉപയോഗമില്ലാത്ത കേബിളുകൾ ഉടൻ നീക്കാൻ മുഖ്യമന്ത്രി പിണിറായി വിജയൻ കെഎസ്ഇബി സിഎംഡിക്കു നിർദേശം നൽകി.
ടോംയാസ് പരസ്യ ഏജൻസി ഉടമ തോമസ് പാവറട്ടി മുഖ്യന്ത്രിക്കും വൈദ്യുതിമന്ത്രിക്കും നൽകിയ അപേക്ഷയെത്തുടർന്നാണ് നടപടി.