എറണാകുളം -പാറ്റ്ന റൂട്ടിൽ സ്പെഷൽ ട്രെയിൻ സർവീസ്
Saturday, July 19, 2025 2:12 AM IST
കൊല്ലം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എറണാകുളം -പാറ്റ്ന റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ. എറണാകുളം ജംഗ്ഷൻ - പാറ്റ്ന സ്പെഷൽ ( 06085) ഈ മാസം 25, ഓഗസ്റ്റ് ഒന്ന്, എട്ട്, 15 തീയതികളിലാണ് സർവീസ് നടത്തുക.
എറണാകുളത്തുനിന്ന് രാത്രി 11ന് പുറപ്പെടുന്ന ട്രെയിൻ നാലാം ദിവസം രാവിലെ 3.30ന് പറ്റ്നയിൽ എത്തും. തിരികെയുള്ള സർവീസ് (06086) ഈ മാസം 28, ഓഗസ്റ്റ് നാല്, 11, 18 തീയതികളിലാണ് ഓടുക.
പാറ്റ്നയിൽനിന്ന് രാത്രി 11.45ന് യാത്രതിരിക്കുന്ന ട്രെയിൻ നാലാം ദിവസം രാവിലെ 10.30ന് എറണാകുളം ജംഗ്ഷനിൽ എത്തും. മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.