കൊ​​​​ച്ചി: ന​​​​ര്‍​ത്ത​​​​ക​​​​രാ​​​​യ ആ​​​​ര്‍എ​​​​ല്‍​​​​വി രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ന്‍, യു. ​​​​ഉ​​​​ല്ലാ​​​​സ് (പ​​​​ത്ത​​​​നം​​​​തി​​​​ട്ട) എ​​​​ന്നി​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ നൃ​​​​ത്താ​​​​ധ്യാ​​​​പി​​​​ക ക​​​​ലാ​​​​മ​​​​ണ്ഡ​​​​ലം സ​​​​ത്യ​​​​ഭാ​​​​മ ന​​​​ല്‍​കി​​​​യ അ​​​​പ​​​​കീ​​​​ര്‍​ത്തി കേ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജു​​​​ഡീ​​​​ഷ​​​ല്‍ ഫ​​​​സ്റ്റ് ക്ലാ​​​​സ് മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കോ​​​​ട​​​​തി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​​സി​​​​ലെ തു​​​​ട​​​​ര്‍​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണു ജ​​​​സ്റ്റീ​​​​സ് കൗ​​​​സ​​​​ര്‍ എ​​​​ട​​​​പ്പ​​​​ഗ​​​​ത്ത് റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്.

രാ​​​​മ​​​​കൃ​​​​ഷ്ണ​​​​നും ഉ​​​​ല്ലാ​​​​സും ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണു കോ​​​​ട​​​​തി അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. ഫോ​​​​ണ്‍ സം​​​​ഭാ​​​​ഷ​​​​ണം റി​​​ക്കാ​​​ർ​​​​ഡ് ചെ​​​​യ്ത ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ അ​​​​ത് എ​​​​ഡി​​​​റ്റ് ചെ​​​​യ്തു സ​​​​മൂ​​​​ഹ​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും പ്ര​​​​സി​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു ന​​​​ല്‍​കു​​​​ക​​​​യും ചെ​​​​യ്‌​​​​തെ​​​​ന്നാ​​​​ണു സ​​​​ത്യ​​​​ഭാ​​​​മ​​​​യു​​​​ടെ പ​​​​രാ​​​​തി.


എ​​​​ന്നാ​​​​ല്‍ അ​​​​പ​​​​കീ​​​​ര്‍​ത്തി​​​​ക​​​​ര​​​​മെ​​​​ന്ന് ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ളും പ്ര​​​​സി​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ പ​​​​ക​​​​ര്‍​പ്പു​​​​ക​​​​ളും ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ന്‍ സ​​​​ത്യ​​​​ഭാ​​​​മ​​​​യ്ക്കു ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.