സ്കൂള്‍ കലോത്സവം: അഞ്ചു ഗോത്ര നൃത്ത ഇനങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തി
Wednesday, October 9, 2024 12:41 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അഞ്ചു ഗോത്ര നൃത്തരൂപങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഉത്തരവിറങ്ങി.
മംഗലംകളി, പണിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നീ മത്സരയിനങ്ങള്‍ കൂടിയാണ് ഉള്‍പ്പെടുത്തിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.