44 കാറ്റഗറികളിലേക്ക് പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിക്കും
Tuesday, September 10, 2024 1:48 AM IST
തിരുവനന്തപുരം: 44 കാറ്റഗറികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
►ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍, പൊതുമരാമത്ത് (ആര്‍ക്കിടെക്ചറല്‍ വിംഗ്) വകുപ്പില്‍ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്, കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ സെക്യൂരിറ്റി ഓഫീസര്‍, കേരള വാട്ടര്‍ അഥോറിറ്റിയില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ (വകുപ്പുതല ജീവനക്കാരില്‍നിന്നു മാത്രം), പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (സര്‍വേയര്‍), വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ്), കേരള ഗവണ്മെന്റ് സെക്രട്ടേറിയറ്റില്‍ (നിയമ വകുപ്പ്) അസിസ്റ്റന്റ് തമിഴ് ട്രാന്സ്ലേറ്റര് ഗ്രേഡ് രണ്ട്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ടെയിലറിംഗ് ആന്‍ഡ് ഗാര്‍മെന്റ് മേക്കിംഗ്്, ആരോഗ്യ വകുപ്പില്‍ റീഹാബിലിറ്റേഷന്‍ ടെക്നീഷന്‍ ഗ്രേഡ് 2, ഹാര്‍ബര്‍ എൻജിനിയറിംഗ് വകുപ്പില്‍ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് 3 (സിവില്‍)/ഓവര്‍സിയര്‍ ഗ്രേഡ് 3 (സിവില്‍)/ട്രേസര്‍, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡില്‍ (കയര്‍ഫെഡ്) കെമിസ്റ്റ് (പാര്‍ട്ട് 1, 2) (ജനറല്‍, സൊസൈറ്റി കാറ്റഗറി), കേരള സെറാമിക്സ് ലിമിറ്റഡില്‍ മൈന്‍സ് മേറ്റ്, കേരള സ്റ്റേറ്റ് ഹാന്‍ഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡില്‍ (ഹാന്റക്സ്) സെയില്സ്മാന് ഗ്രേഡ് 2/ സെയില്‍സ് വുമണ്‍ ഗ്രേഡ് 2 (പാര്‍ട്ട് 1, 2) (ജനറല്‍, സൊസൈറ്റി കാറ്റഗറി).
►ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം)
കാസര്‍ഗോഡ് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) (കന്നട മാധ്യമം), പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) (തമിഴ് മാധ്യമം), പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഹോമിയോപ്പതി വകുപ്പില്‍ നഴ്സ് ഗ്രേഡ് 2, തിരുവനന്തപുരം ജില്ലയില്‍ പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസില്‍ ബ്ലാക്ക്സ്മിത്തി ഇന്‍സ്ട്രക്ടര്‍, വിവിധ ജില്ലകളില്‍ എന്‍സിസി/സൈനികക്ഷേമ വകുപ്പില്‍ ക്ലര്‍ക്ക് (വിമുക്തഭടന്മാര് മാത്രം).
►സ്പെഷല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം)
വിവിധ ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (പട്ടികവര്‍ഗം), ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് 2 (പട്ടികവര്‍ഗം).
►എന്‍സിഎ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ നിയോനാറ്റോളജി (പട്ടികജാതി), ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ അസിസ്റ്റന്റ് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (പട്ടികവര്‍ഗം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഗവണ്മെന്റ് പോളിടെക്നിക്കുകള്) (മുസ്ലിം), വനിത ശിശു വികസന വകുപ്പില്‍ സൂപ്പര്‍വൈസര്‍ (ഐസിഡിഎസ്) (ധീവര), കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ ഫയര്മാന് ഗ്രേഡ് 2 (ഒബിസി), പോലീസ് (ഇന്‍ഡ്യ റിസര്‍വ് ബറ്റാലിയന്-റെഗുലര്‍ വിംഗ്) വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (എസ്സിസിസി), കേരള സ്റ്റേറ്റ് ഫിനാന്‍ഷല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ പ്യൂണ്‍/വാച്ച്മാന് (കെഎസ്എഫ്ഇയിലെ പാര്‍ട്ട് ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം) (പട്ടികവര്‍ഗം), കേരള വാട്ടര്‍ അഥോറിറ്റിയില്‍ ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസര്‍ (എല്‍സി/എഐ, ഒബിസി, മുസ്ലിം), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷന് ലിമിറ്റഡില്‍ (ഹൗസ്ഫെഡ്) പ്യൂണ്‍ (പാര്‍ട്ട് 2), (സൊസൈറ്റി കാറ്റഗറി) (പട്ടികജാതി), മലബാര്‍ സിമന്റ്സ് ലിമിറ്റഡില്‍ അസിസ്റ്റന്റ് ടെസ്റ്റര്‍ കം ഗേജര്‍ (എല്‍സി/എഐ).
►എന്‍സിഎ റിക്രൂട്ട്മെന്റ് (ജില്ലാതലം)
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (ഉറുദു) (പട്ടികജാതി, എല്‍സി/എഐ, എസ്ഐയുസി നാടാര്‍), വിവിധ ജില്ലകളില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (മുസ്ലിം, ഹിന്ദുനാടാര്‍, പട്ടികവര്‍ഗം, എസ്ഐയുസി നാടാര്‍), പാലക്കാട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (എസ്സിസിസി), പാലക്കാട് ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ആയുര്‍വേദം) (എസ്സിസിസി), മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (ഉറുദു) (പട്ടികജാതി), കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) (ഈഴവ/തിയ്യ/ബില്ലവ, ധീവര), വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) (പട്ടികജാതി), മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (ഉറുദു) (പട്ടികജാതി), വിവിധ ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ ‘ആയ’ (എല്‍സി/എഐ, ഒബിസി, എസ്ഐയുസി നാടാര്‍, ധീവര, മുസ്ലിം, എസ്സിസിസി), മലപ്പുറം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ‘ആയ’(ധീവര).
അസാധാരണ ഗസറ്റ് തീയതി 30.09.2024. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30.10.2024.