മുഖ്യമന്ത്രി ഡിജിപിയുമായി ചർച്ച നടത്തി
Sunday, September 8, 2024 2:25 AM IST
തിരുവനന്തപുരം: ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ഷേയ്ക്ക് ദർബേഷ് സാഹിബുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി ക്ലിഫ്ഹൗസിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു.
ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേഷിനെയും ക്ലിഫ്ഹൗസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും പങ്കെടുത്തു.
മലപ്പുറത്ത് എസ്പിയടക്കം ഉദ്യോഗസ്ഥർക്കെതിരേ ഉയർന്ന പീഡന പരാതിയടക്കം ചർച്ചയായെന്നാണ് വിവരം. പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിലെ അന്വേഷണത്തിന്റെ പുരോഗതിയും മുഖ്യമന്ത്രിയെ ഉദ്യോഗസ്ഥർ ധരിപ്പിച്ചു.