വിമാനം വൈകി : കൊച്ചിയിൽ യാത്രക്കാരുടെ പ്രതിഷേധം
Saturday, September 7, 2024 12:01 AM IST
നെടുമ്പാശേരി: ദുബായിലേക്കുള്ള വിമാനം 11 മണിക്കൂർ വൈകിയതിനെത്തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. വ്യാഴാഴ്ച രാത്രി 11.30ന് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു പുറപ്പെടേണ്ടിയിരുന്ന എസ്ജി 018 നമ്പർ സ്പൈസ് ജെറ്റ് വിമാനമാണ് അനിശ്ചിതമായി വൈകിയത്.
ഇന്നലെ രാവിലെ 10.33നാണ് വിമാനം പുറപ്പെട്ടത്. ദുബായിൽനിന്നുള്ള വിമാനം എത്താൻ വൈകിയതു മൂലമാണ് മടക്ക സർവീസ് വൈകാൻ ഇടയായതെന്നാണു വിമാനക്കമ്പനി അധികൃതരുടെ വിശദീകരണം.
ഇന്നലെ രാവിലെ യാത്രക്കാർ പ്രതിഷേധിച്ചതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി അനുനയിപ്പിക്കുകയായിരുന്നു. ഇന്നലെ അബുദാബിയിലേക്കുള്ള ഇത്തിഹാദ് വിമാനവും ദോഹയിലേക്കുള്ള ഖത്തർ എയർവേസ് വിമാനവും സാങ്കേതിക തകരാറുകൾ മൂലം ഏതാനും മണിക്കൂറുകൾ വൈകിയാണു പുറപ്പെട്ടത്.