ദന്പതികൾ പൊള്ളലേറ്റു മരിച്ച നിലയിൽ
ദന്പതികൾ പൊള്ളലേറ്റു മരിച്ച നിലയിൽ
Friday, April 12, 2024 2:08 AM IST
മ​ല്ല​പ്പ​ള്ളി: വ​യോ​ധി​ക ദ​മ്പ​തി​ക​ളെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ല്ല​പ്പ​ള്ളി പാ​ടി​മ​ൺ കൊ​ച്ചെ​ര​പ്പി​ന് സ​മീ​പം ചൗ​ളി​ത്താ​ന​ത്ത് വ​ർ​ഗീ​സ് (78), ഭാ​ര്യ അ​ന്ന​മ്മ വ​ർ​ഗീ​സ് (73) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ലെ ഗ്യാ​സ് സി​ലി​ണ്ട​ർ തു​റ​ന്നു​വ​ച്ച നി​ല​യി​ൽ ആ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

കീ​ഴ് വാ​യ്പൂ​ര് പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥല ത്തെത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ ന​ട​ത്തി.

മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. സം​സ്കാ​രം പി​ന്നീ​ട്.
ഇ​രു​വ​രും ത​നി​ച്ചാ​യി​രു​ന്നു വീ​ട്ടി​ൽ താ​മ​സം. മ​ക്ക​ൾ: ബി​ന്ദു, ബി​നീ​ഷ്, ബി​ബി​ൻ. മ​രു​മ​ക്ക​ൾ: ജോ​യ്സ്, വി​വേ​ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.