കെസിബിസി ബൈബിള്‍ പാരായണ മാസാചരണത്തിനു തുടക്കം
Saturday, December 2, 2023 1:08 AM IST
കൊച്ചി: കെസിബിസി ബൈബിൾ കമ്മീഷന്റെ നേതൃത്വത്തിൽ ബൈബിള്‍ പാരായണ മാസാചരണത്തിനു തുടക്കം. കോതമംഗലം കത്തീഡ്രല്‍ പള്ളിയില്‍ കമ്മീഷന് വൈസ് ചെയര്‍മാനും ഇടുക്കി ബിഷപ്പുമായ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കമ്മീഷന് സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, ഡീന്‍ ഓഫ് സ്റ്റഡീസ് ഫാ. ടോണി കോഴിമണ്ണില്‍, കോതമംഗലം രൂപത ബൈബിള്‍ കമ്മീഷന് സെക്രട്ടറി ഫാ. പോള്‍ കളത്തൂര്‍, വികാരി ഫാ. തോമസ് ചെറുപറമ്പില്‍, ഫാ. ജയിംസ് മുണ്ടോലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.