വ്യാജ ബാങ്ക് അക്കൗണ്ട് വിതരണം; ഒരാൾ പിടിയിൽ
Saturday, December 2, 2023 1:08 AM IST
തൃശൂർ: ഓൺലൈൻ തട്ടിപ്പുകാർക്കു ബാങ്ക് അക്കൗണ്ടുകൾ തരപ്പെടുത്തി വിതരണം ചെയ്യുന്ന ഏജന്റ് പോലീസ് പിടിയിൽ. വെസ്റ്റ് മുംബൈ എൽബിഎസ് മാർഗിൽ താമസിക്കുന്ന പശ്ചിമബംഗാൾ സതീഷ് ചാന്ദിഭാ റോഡ് സുമിത് കുമാർ ഗുപ്ത(36) ആണു തൃശൂർ സിറ്റി സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്.