റോഡരികിലെ മതിൽ ഇടിഞ്ഞുവീണ് ഒന്നര വസയുകാരൻ മരിച്ചു
Friday, September 29, 2023 3:07 AM IST
പാലക്കാട്: മുതലമടയിൽ ഒന്നരവയസുകാരൻ മതിലിടിഞ്ഞുവീണ് മരിച്ചു. മുതലമട കാടംകുറിശിയിൽ താമസിക്കുന്ന വിൽസണ്-ഗീതു ദന്പതികളുടെ മകൻ വേദവ് ആണു മരിച്ചത്. സൊസൈറ്റിയിൽ പാൽ കൊടുക്കാൻ മുത്തച്ഛനൊപ്പം പോകവേയാണ് അപകടമുണ്ടായത്.
അയൽവാസിയുടെ 15 വർഷത്തോളം പഴക്കമുള്ള മതിൽക്കെട്ട് കുഞ്ഞിന്റെ ശരീരത്തിലേക്കു തകർന്നുവീഴുകയായിരുന്നു. തലയ്ക്കു ഗുരുതര പരിക്കേറ്റ വേദവിനെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.