എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ: തീയതി പ്രഖ്യാപിച്ചു
Tuesday, September 19, 2023 1:58 AM IST
തിരുവനന്തപുരം: 2024 ലെ എസ്എസ്എൽസി പരീക്ഷ മാർച്ച് നാല് മുതൽ മാർച്ച് 25 വരെ നടക്കും. ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ മാർച്ച് ഒന്നു മുതൽ 26 വരെയും നടക്കും.
എസ്എസ്എൽസി മൂല്യനിർണയ ക്യാന്പ് ഏപ്രിൽ മൂന്നു മുതൽ 17 വരെ നടക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
എസ്എസ്എൽസി ഐടി മോഡൽ പരീക്ഷ 2024 ജനുവരി 17 മുതൽ ജനുവരി 29 വരെയും ഐ.ടി. പരീക്ഷ ഫെബ്രുവരി ഒന്ന് മുതൽ 14 വരെയും എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 19 മുതൽ ഫെബ്രുവരി 23 വരെയും നടക്കും.