മാര്‍ക്ക് ലിസ്റ്റ് വിവാദം: സംഭവിച്ചതു സാങ്കേതിക പിഴവ് മാത്രമെന്നു അന്വേഷണ റിപ്പോര്‍ട്ട്
Saturday, June 10, 2023 12:13 AM IST
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിൽ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്ന കണ്ടെത്തലുമായി കോളജ് ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇന്നലെ റിപ്പോർട്ട് കൈാറി.
ഇത്തരം സാങ്കേതിക പിഴവ് മുമ്പും സംഭവിച്ചിട്ടുണ്ടെന്നും പ്രശ്നപരിഹാരങ്ങള്‍ക്ക് എന്‍ഐസി സമയബന്ധിതമായി ഇടപെട്ടില്ലെന്നും കോളജ് അധികൃതർ നൽകിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മാര്‍ക്ക് ലിസ്റ്റ് വിവാദത്തിനു പിന്നാലെ മഹാരാജാസ് കോളജിലെ സോഫ്റ്റ്വെയര് സംവിധാനം മാറ്റാൻ തീരുമാനിച്ചു. തുടര്‍ച്ചയായി സാങ്കേതിക പിഴവുകള്‍ വരുത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഐസി സോഫ്റ്റ്വെയര് മാറ്റുന്നത്. ഇതിനായി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടു കോളജ് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈയ്ഡ് എന്‍ജിനിയറിംഗ് കമ്പനി ലിമിറ്റഡിനെ(കെല്) ചുമതല ഏല്‍പ്പിക്കണമെന്നാണ് ആവശ്യം. അതിനിടെ മഹാരാജാസ് കോളജിലെ പുതിയ അധ്യയനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെല് മുഖേന ആരംഭിച്ചു.
ഉന്നത വിദ്യാഭ്യാസ ഡയറക്ടറുടെ വാക്കാലുള്ള നിര്ദേശപ്രകാരമാണിതെന്നാണു വിവരം. ആര്‍ഷോ നല്കിയ പരാതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടൊയെന്നാണ് പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് കോളജിലെ അധ്യാപകരുടെ മൊഴി രേഖപ്പെടുത്തും.
പിഴവ് ചൂണ്ടിക്കാട്ടി മേയ് 12ന് സന്ദേശം
ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് മാര്‍ച്ച് 23ന് പുറത്തുവന്നതിനു പിന്നാലെ മേയ് 12ന് കോളജിലെ അധ്യാപകരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ മാര്‍ക്ക് ലിസ്റ്റില്‍ പിഴവുണ്ടെന്നു ചൂണ്ടിക്കാട്ടി ഒരു അധ്യാപകന് ശബ്ദസന്ദേശം അയച്ചിരുന്നു. എന്നാല്‍ കോളജ് അധികൃതര്‍ ഇതു കാര്യമായി എടുത്തില്ല.