ക്ഷേമപെൻഷൻ വിതരണം ഭാഗികമായി തുടങ്ങി
Friday, June 9, 2023 1:04 AM IST
തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ഇന്നലെ തുടങ്ങുമെന്നു സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം സഹകരണ ബാങ്കുകളിലും ഫണ്ട് എത്താത്ത സാഹചര്യത്തിൽ പെൻഷൻ വിതരണം ഭാഗികമായി മാത്രം ആരംഭിക്കാനേ കഴിഞ്ഞുള്ളു.
സഹകരണ ബാങ്കുകളിൽ ഫണ്ട് എത്തുന്ന മുറയ്ക്കു പെൻഷൻ വിതരണം തുടങ്ങും. പെൻഷൻ തുക വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളാണു പ്രധാനമായി ഇന്നലെ പൂർത്തിയാക്കിയത്. അടുത്ത ദിവസങ്ങളിൽ മാത്രമേ ക്ഷേമ പെൻഷൻ വിതരണം പൂർണതോതിലാകുകയുള്ളുവെന്നു ധനവകുപ്പ് അറിയിച്ചു. മൂന്നു മാസത്തെ കുടിശികയിൽനിന്ന് ഒരു മാസത്തെ ക്ഷേമ പെൻഷനാണ് വിതരണം ചെയ്യുന്നത്.