പോലീസ് തലപ്പത്ത് അഴിച്ചുപണി
Thursday, June 8, 2023 2:42 AM IST
തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചുപണി. വയനാട് പോലീസ് മേധാവി ആർ.ആനന്ദിനെ പാലക്കാട് എസ്പിയായും ഇന്ത്യൻ റിസർവ് ബറ്റാലിയൻ കമൻഡാന്റ് പദംസിംഗിനെ വയനാട് എസ്പിയായും നിയമിച്ചു.
പോലീസ് ആസ്ഥാനത്തെ എഐജി ഹരിശങ്കറിനെ ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ആന്റ് ടെക്നോളജി (സൈബർ ഓപ്പറേഷൻസ്) എസ്പിയായി നിയമിച്ചു. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥാണ് പോലീസ് ആസ്ഥാനത്ത് എഐജി.
എടിഎസ് എസ്പി എ.പി. ഷൗക്കത്തലിക്ക് ആലപ്പുഴ കൈംബ്രാഞ്ച് എസ്പിയുടെ ചുമതല നൽകി.
സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എസ്പി നിധിൻരാജിനെ ഇന്ത്യ റിസർവ് ബറ്റാലിയൻ കമൻഡാന്റായി നിയമിച്ചു. എറണാകുളം വിജിലൻസ് സ്പെഷൽ സെൽ എസ്പി പി.ബിജോയിയാണ് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് എസ്പി. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി കെ.എസ്. സുദർശനെ എറണാകുളം വിജിലൻസ് സ്പെഷൽ സെൽ എസ്പിയാക്കി. ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ആന്റ് ടെക്നോളജി എസ്പിയായിരുന്ന ഷാജി സുഗുണനെ വനിതാ കമ്മീഷൻ ഡയറക്ടറായി നിയോഗിച്ചു.