അഴിമതി സംരക്ഷണത്തിനു മന്ത്രിമാര്‍ മുന്നിട്ടിറങ്ങണമെന്ന് മുഹമ്മദ് റിയാസ് ആവശ്യപ്പെടുന്നു: പ്രതിപക്ഷ നേതാവ്
Tuesday, June 6, 2023 12:38 AM IST
കൊച്ചി: ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ കുടുംബത്തിനുവേണ്ടി മറ്റു മന്ത്രിമാര്‍കൂടി മുന്നിട്ടിറങ്ങി അഴിമതിയെ സംരക്ഷിക്കണമെന്നാണു കുടുംബത്തിലെ മറ്റൊരു അംഗമായ മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
നിലവില്‍ മറ്റു മന്ത്രിമാരൊന്നും അഴിമതിയെ ന്യായീകരിക്കാന്‍ ഇതുവരെ ഇറങ്ങിയിട്ടില്ല. ഇറങ്ങണമെന്ന മുന്നറിയിപ്പും ഭീഷണിയുമാണ് മന്ത്രിമാര്‍ക്ക് മുഹമ്മദ് റിയാസ് നല്‍കിയിരിക്കുന്നത്. ഖജനാവില്‍നിന്ന് ഒരു പൈസയും ചെലവാക്കിയിട്ടില്ലെന്നു പറഞ്ഞ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനെ ഇപ്പോള്‍ കാണാനില്ല. എസ്ആര്‍ഐടിയും പ്രസാദിയോയും സംസ്ഥാനത്ത് സൗജന്യമായി 726 കാമറകള്‍ സ്ഥാപിച്ചെന്നാണു പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞത്.
അങ്ങനെയാണെങ്കില്‍ ആ കമ്പനികളുടെ ഉടമകള്‍ക്ക് യുഡിഎഫ് സ്വീകരണം നല്‍കും. അഴിമതിക്കെതിരേ സമരവും നിയമനടപടിയുമെന്നതാണ് യുഡിഎഫ് നിലപാടെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.