മയക്കുമരുന്നു നല്കി പതിനെട്ടുകാരിയെ പീഡിപ്പിച്ച് ചുരത്തില്‍ തള്ളി
Saturday, June 3, 2023 1:52 AM IST
താമരശേരി: കോളജ് വിദ്യാർഥിനിയായ പതിനെട്ടുകാരിയെ മയക്കുമരുന്നു നല്കി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച ശേഷം താമരശേരി ചുരത്തില്‍ ഒമ്പതാം വളവില്‍ ഉപേക്ഷിച്ചു.
മയക്കുമരുന്ന് പല ദിവസങ്ങളായി നല്കി വശീകരിച്ച് വിദ്യാർഥിനിയെ പിന്നീടു കാറില്‍ കയറ്റി എറണാകുളമടക്കം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കു ശേഷം പെൺകുട്ടിയെ ചുരം ഒന്‍പതാം വളവില്‍ ഉപേക്ഷിക്കുകയായിരുന്നു
താമരശേരി പോലീസ് സ്റ്റേഷന് പരിധിയിലെ സ്വകാര്യ കോളജില്‍ ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് ഇര. ഇവർ പേയിംഗ് ഗസ്റ്റായി കോളജിനു സമീപം താമസിച്ചുവരികയായിരുന്നു. താമസസ്ഥലത്തുനിന്നു വീട്ടിലേക്കാണെന്നു പറഞ്ഞാണു വിദ്യാര്‍ഥിനി പോയത്.
വിദ്യാര്‍ഥിനിയെ ക്ലാസില്‍ കാണാത്തതിനാല്‍ കോളജ് അധികൃതര്‍ വീട്ടിലേക്കു വിളിച്ചന്വേഷിച്ചതോടെയാണു വീട്ടുകാര്‍ വിവരമറിയുന്നത്.