വയോധികയുടെ മൃതദേഹം വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ
Friday, June 2, 2023 1:07 AM IST
കോലഞ്ചേരി: വയോധികയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തിരുവാണിയൂർ വെട്ടിയ്ക്കൽ തെക്കേടത്ത് വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ സരള (62) യാണു മരിച്ചത്. വെട്ടിക്കൽ സ്വകാര്യ സ്കൂളിലെ താത്കാലിക ജീവനക്കാരിയായിരുന്നു.
അധ്യയനവർഷം ആരംഭിച്ച ഇന്നലെ രാവിലെ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് സ്കൂൾ അധികൃതർ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോൾ സരളയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തുകയായിരുന്നു. മണ്ണണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തി മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.