കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കും: കിസാന്‍ മഹാസംഘ്
Sunday, February 5, 2023 12:51 AM IST
കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന വിളിച്ചറിയിക്കുന്ന സംസ്ഥാന ബജറ്റ് കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍.
കര്‍ഷകർ ഉള്‍പ്പെടെ ജനസമൂഹത്തിനൊന്നാകെ സംസ്ഥാന ബജറ്റ് നിര്‍ദേശങ്ങള്‍ ഇരുട്ടടിയാകുന്നതാണ്. മുന്‍കാലങ്ങളില്‍ നടപ്പാക്കിയ 500 കോടി വിലസ്ഥിരതാ പദ്ധതി 600 കോടിയായി പ്രഖ്യാപിച്ചതുകൊണ്ടു മാത്രം റബര്‍ വിലത്തകര്‍ച്ചയ്ക്കു പരിഹാരമാകില്ല.
കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാനുതകുന്ന ക്രിയാത്മക നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ല. നടുവൊടിക്കുന്ന പുത്തന്‍ നികുതി പ്രഖ്യാപനങ്ങള്‍ സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാക്കും.
ഭൂമിയുടെ ന്യായവില വര്‍ധനയ്ക്കും ഇന്നത്തെ സാഹചര്യത്തില്‍ നീതീകരണമില്ല. 25,000 കോടിയുടെ അധിക കടമെടുപ്പ് പ്രഖ്യാപിക്കുന്ന ബജറ്റ് കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നു പറയാതെ പറയുന്നു. പെട്രോളിനും ഭൂമിക്കും ഉള്‍പ്പെടെയുള്ള പുത്തന്‍ നികുതി നിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍ പുനഃപരിശോധന നടത്തണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.