ബൈബിള്‍ കത്തിച്ച സംഭവം: സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് സീറോ മലബാര്‍ കുടുംബ കൂട്ടായ്മ
Friday, February 3, 2023 2:50 AM IST
കൊച്ചി: ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം വിശുദ്ധിയോടെ കാണുകയും വണങ്ങുകയും ചെയ്യുന്ന വിശുദ്ധ ബൈബിള്‍ കത്തിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്ത സംഭവം അത്യന്തം അപലപനീയമാണെന്ന് സീറോ മലബാര്‍ കുടുംബ കൂട്ടായ്മ.
മതസൗഹാര്‍ദത്തിന്റെയും മതനിരപേക്ഷതയുടെയും നാടായ കേരളത്തിന്റെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും സീറോ മലബാര്‍ കുടുംബ കൂട്ടായ്മ നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഡയറക്ടര്‍ റവ.ഡോ. ലോറന്‍സ് തൈക്കാട്ടിലിന്റെ അധ്യക്ഷതയില്‍ കൂടിയ നേതൃയോഗത്തില്‍ ജന. സെക്രട്ടറി ഡോ. രാജു ആന്റണി, സെക്രട്ടറി ഡോ. ഡെയ്സന്‍ പാണേങ്ങാടന് എന്നിവര്‍ പ്രസംഗിച്ചു.