ബ്രദര്‍ ഫോര്‍ത്തുനാത്തൂസ്: രൂപതാതല നാമകരണ നടപടിക്രമം പൂര്‍ത്തിയായി
ബ്രദര്‍ ഫോര്‍ത്തുനാത്തൂസ്: രൂപതാതല നാമകരണ നടപടിക്രമം പൂര്‍ത്തിയായി
Wednesday, February 1, 2023 12:42 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സ​ക​ല​രും വി​ശു​ദ്ധി​യി​ലേ​ക്കു വി​ളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന വി​ശ്വാ​സ​ബോ​ധ്യ​ത്തി​ല്‍ മ​ഹ​നീ​യ​മാ​യ സു​വി​ശേ​ഷ സാ​ക്ഷ്യം ന​ൽ​കു​വാ​ന്‍ ദൈ​വ​ദാ​സ​ന്‍ ബ്ര​ദ​ര്‍ ഫോ​ര്‍ത്തു​നാ​ത്തൂ​സി​ന് ക​ഴി​ഞ്ഞു​വെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍. ദൈ​വ​ദാ​സ​ന്‍ ഫോ​ര്‍ത്തു​നാ​ത്തൂ​സ് ത​ന്‍ ഹേ​യ്‌​സ​റി​നെ വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്കു​യ​ര്‍ത്തു​ന്ന നാ​മ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ രൂ​പ​താ ത​ല സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍.

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ര്‍ബാ​ന​യോ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. തു​ട​ര്‍ന്ന് രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​ര്‍ കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ഔ​ദ്യോ​ഗി​ക സ​മാ​പ​ന ക​ര്‍മം ന​ട​ത്തി. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് വി​ദ​ഗ്ധ​ര​ട​ങ്ങു​ന്ന നാ​മ​ക​ര​ണ കോ​ട​തി​യു​ടെ​യും ദൈ​വ​ശാ​സ്ത്ര ച​രി​ത്ര ക​മ്മീ​ഷ​നു​ക​ളു​ടെയും റി​പ്പോ​ര്‍ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും റോ​മി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​തി​നാ​യി സ​മ​ര്‍പ്പി​ച്ചു.

നി​ത്യ സ​മ്മാ​ന​ത്തി​നാ​യി 2005ല്‍ ​വി​ളി​ക്ക​പ്പെ​ട്ട ബ്ര​ദ​ര്‍ ഫോ​ര്‍ത്തു​നാ​ത്തു​സി​നെ 2014 ന​വം​ബ​ര്‍ 22ന് ​ക​ട്ട​പ്പ​ന ഫൊ​റോ​ന പ​ള്ളി​യി​ല്‍ വ​ച്ച് രൂ​പ​താ​ധ്യ​ക്ഷ​നാ​യി​രു​ന്ന മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ ദൈ​വ​ദാ​സ​നാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും രൂ​പ​ത ത​ല ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ക്ക് തു​ട​ക്കം കു​റി​ക്കു​ക​യും ചെ​യ്തു.


നാ​മ​ക​ര​ണ കോ​ട​തി ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​തി​നെ തു​ട​ര്‍ന്ന് 2022 ഡി​സം​ബ​ര്‍ 15ന് ​ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍ ഓ​ഫ് ഗോ​ഡ്സ് ബ്ര​ദേ​ഴ്‌​സ് സെ​മി​ത്തേ​രി​യി​ലെ ക​ബ​റി​ടം തു​റ​ന്ന് മെ​ഡി​ക്ക​ല്‍ ഫോ​റ​ന്‍സി​ക് വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഭൗ​തി​കാ​വ​ശി​ഷ്ടം പ​രി​ശോ​ധി​ച്ച് സെ​ന്‍റ് ജോ​ണ്‍ ഓ​ഫ് ഗോ​ഡ് ബ്ര​ദേ​ഴ്‌​സ് ചാ​പ്പ​ലി​ല്‍ പു​ന​ര്‍സം​സ്‌​ക​രി​ച്ചു.

ജ​ര്‍മ​നി​യി​ലെ ബ​ര്‍ലി​നി​ല്‍ 1918ല്‍ ​ജ​നി​ച്ച ബ്ര​ദ​ര്‍ ഫോ​ര്‍ത്തു​നാ​ത്തൂ​സ് 1936ല്‍ ​ഓ​ര്‍ഡ​ര്‍ ഓ​ഫ് സെ​ന്‍റ് ജോ​ണ്‍ ഓ​ഫ് ഗോ​ഡ് സ​ന്യാ​സ സ​മൂ​ഹാം​ഗ​മാ​യി വ്ര​ത​വാ​ഗ്ദാ​നം ചെ​യ്തു. 1969ല്‍ ​ക​ട്ട​പ്പ​ന​യി​ലെ​ത്തി​യ ബ്ര​ദ​ര്‍ രോ​ഗീ ശു​ശ്രൂ​ഷ​യ്ക്കാ​യി ഡി​സ്‌​പെ​ന്‍സ​റി ആ​രം​ഭി​ച്ചു.

പ്ര​സ്തു​ത ഡി​സ്‌​പെ​ന്‍സ​റി സെ​ന്‍റ് ജോ​ണ്‍സ് ആ​ശു​പ​ത്രി​യാ​യി പി​ന്നീ​ട് വ​ള​ര്‍ന്നു. വേ​ദ​ന​യ​നു​ഭ​വി​ക്കു​ന്ന​വ​രു​ള്‍പ്പെ​ടെ​യു​ള്ള സ​ഹോ​ദ​ര​ങ്ങ​ളി​ല്‍ ദൈ​വ​സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞ് ശു​ശ്രൂ​ഷി​ച്ച ബ്ര​ദ​ര്‍ ഫോ​ര്‍ത്തു​നാ​ത്തൂ​സ് അ​നേ​ക​ര്‍ക്ക് ആ​ശ്വാ​സ​മാ​യി.

അ​ഗ​തി​ക​ള്‍ക്കും അ​ശ​ര​ണ​ര്‍ക്കും സ്‌​നേ​ഹ​സാ​ന്ത്വ​ന​മാ​കു​വാ​ന്‍ സി​സ്റ്റേ​ഴ്‌​സ് ഓ​ഫ് ചാ​രി​റ്റി ഓ​ഫ് സെ​ന്‍റ് ജോ​ണ്‍ ഓ​ഫ് ഗോ​ഡ് സ​ന്യാ​സി​നി സ​മൂ​ഹം 1977ല്‍ ​സ്ഥാ​പി​ച്ച ബ്ര​ദ​ര്‍ ഫോ​ര്‍ത്തു​നാ​ത്തൂ​സി​ന്‍റെ ജീ​വി​ത മാ​തൃ​ക അ​നേ​ക​ര്‍ക്ക് പ്ര​ചോ​ദ​ന​മേ​കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.