എസ്.ആർ. ശക്തിധരന് സ്വദേശാഭിമാനി കേസരി പുരസ്കാരം
Thursday, January 26, 2023 12:43 AM IST
തിരുവനന്തപുരം: മാധ്യമ മേഖലയിലെ മികവിന് മുതിർന്ന മാധ്യമ പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ 2020-ലെ സ്വദേശാഭിമാനി കേസരി പുരസ്കാരം എസ്.ആർ. ശക്തിധരന്.
ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമടങ്ങുന്നതാണു പുരസ്കാരം. ദേശാഭിമാനി ദിനപത്രത്തിൽ അസോസിയേറ്റ് എഡിറ്റർ പദവിയിൽ നിന്ന് വിരമിച്ച എസ്.ആർ. ശക്തിധരൻ 1968 ലാണ് പത്രപ്രവർത്തന രംഗത്തെത്തുന്നത്.
രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ കേന്ദ്രീകരിച്ചു റിപ്പോർട്ടുകളെഴുതിയ അദ്ദേഹം എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ പത്രപ്രവർത്തനം നടത്തി. മൂന്നു വർഷം കേരള മീഡിയ അക്കാദമി ചെയർമാനായും സേവനമനുഷ്ഠിച്ചു.