ശ്രീനാഥ് ഭാസിയുടെ വിലക്ക് പിന്‍വലിച്ചു
Monday, November 28, 2022 2:15 AM IST
കൊച്ചി: അഭിമുഖത്തിനിടെ യുട്യൂബ് അവതാരകയോടു മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് നടന് ശ്രീനാഥ് ഭാസിക്ക് സിനിമാ നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്കു പിന്‍വലിച്ചു. ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞതിനാല്‍ കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്നും പരാതിയില്ലെന്നും അവതാരക വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് വിലക്കു നീക്കിയത്.