താരങ്ങൾക്കു മാത്രമല്ല ലഹരിമരുന്നു ലഭിക്കുന്നത്: മമ്മൂട്ടി
Thursday, October 6, 2022 12:32 AM IST
കൊച്ചി: മലയാള സിനിമയിൽ ലഹരി ഉപയോഗം വ്യാപകമെന്ന നിർമാതാക്കളുടെ ആരോപണത്തിനു മറുപടിയുമായി നടൻ മമ്മൂട്ടി.
താരങ്ങൾക്കു മാത്രമല്ല ലഹരിമരുന്ന ു ലഭിക്കുന്നതെന്നും ഉപയോഗിക്കരുതെന്നു ബോർഡ് എഴുതി വയ്ക്കാമെന്നല്ലാതെ എന്തു ചെയ്യുമെന്നും മമ്മൂട്ടി ചോദിച്ചു. നാളെ തിയറ്ററുകളിലെത്തുന്ന പുതിയ ചിത്രം റോഷാക്കിന്റെ പ്രചാരണാർഥം കൊച്ചിയിൽ സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നടൻ ഇങ്ങനെ പറഞ്ഞത്.
ജീവന് അപകടമുണ്ടാക്കുന്നതും സ്വഭാവം മാറ്റുന്നതുമായ ലഹരി ലഭ്യമാണ്. കള്ളുഷാപ്പ് വച്ചിട്ട് മദ്യനിരോധനം പറയാൻ കഴിയുമോയെന്നും ഇക്കാര്യത്തിൽ ഒറ്റതിരിഞ്ഞ് അഭിപ്രായം പറയാതെ സമൂഹം ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. വിവാദം വളർത്തുന്നതു രണ്ടു കൂട്ടർക്കും നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.