ഭാഗ്യചിഹ്നത്തിനു പേരിടാം; സ്വര്‍ണ നാണയം സമ്മാനം
Wednesday, August 17, 2022 1:12 AM IST
ആലപ്പുഴ: 68-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിനു പേരിടാം. വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീങ്ങുന്ന തത്തയാണ് ഇക്കുറി ഭാഗ്യചിഹ്നം. വാട്സാപ്പിലൂടെയോ ഫേസ്ബുക്കിലൂടെയോ എന്‍ട്രി സമര്‍പ്പിക്കാം.
ഭാഗ്യചിഹ്നത്തിനു നിര്‍ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഒറ്റ മെസേജ് ആയി 8943870931 എന്ന വാട്സാപ്പ് നമ്പരിലേക്ക് അയയ്ക്കണം.
ഫേസ്ബുക്കില്‍ പേരുകള്‍ നിര്‍ദേശിക്കുന്നവര്‍ District Information Office Alappuzha എന്ന ഫേസ്ബുക്ക് പേജിലേക്ക് ഇതേ ഫോര്‍മാറ്റില്‍ ഒറ്റ പേഴ്സണല്‍ മെസേജ് ആയി അയയ്ക്കണം. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ. ഫേസ്ബുക്ക്, വാട്സാപ്പ് ഇവയില്‍ ഏതെങ്കിലും ഒന്നു മാത്രം ഉപയോഗിച്ചാല്‍ മതിയാകും. 19ന് വൈകുന്നേരം അഞ്ചുവരെയാണ് സമയം.
വിജയികള്‍ക്കു മുല്ലയ്ക്കല് നൂര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് നല്കുന്ന സ്വര്‍ണനാണയം സമ്മാനം.