സ്കൂൾ പ്രവേശനത്തിന് തലവരിപ്പണം ഈടാക്കരുത്
Saturday, May 21, 2022 1:31 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ,എയ്ഡഡ്,അണ്എയ്ഡ് സ്കൂളുകളിൽ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ കുട്ടികളെ ചേർക്കുന്പോൾ ഒരുതരത്തിലുള്ള തലവരിപ്പണമേ സ്ക്രീനിംഗ് നടപടികളോ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം.
ഇതിനു വിരുദ്ധമായി നടപടി സ്വീകരിച്ചാൽ കർശന നടപടിയുണ്ടാകും. കൂടാതെ രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടും കുട്ടികളുടെ പഠനതുടർച്ചയ്ക്ക് തടസമാകുന്ന വിധത്തിൽ ചില സ്ഥാപനങ്ങൾ കുട്ടികളുടെ ടിസി നല്കാത്തത് ശ്രദ്ധയിൽപ്പെട്ടതായും രക്ഷിതാക്കൾ ആവശ്യപ്പെട്ടാൽ അടിയന്തിരമായി ടിസി നല്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നല്കി.