പെരിയ കേസ്: ജയില്മാറ്റത്തിൽ 31ന് വിധി
Wednesday, January 26, 2022 12:52 AM IST
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ ജയില്മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയില്‍ എറണാകുളം സിജെഎം കോടതി 31ന് വിധി പറയും. കാക്കനാട് ജയിലില്‍ കഴിയുന്ന പി. രാജേഷ്, വിഷ്ണു സുര, ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയത്. റിമാന്‍ഡിലുള്ള 16 പ്രതികളുടെ ജാമ്യാപേക്ഷയും 31ന് വിധി പറയാനായി മാറ്റിയിട്ടുണ്ട്.