പിഎസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി
Tuesday, January 25, 2022 2:19 AM IST
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഫെബ്രുവരി 18 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖങ്ങളും മാറ്റി വച്ചു. ഫെബ്രുവരി ഒന്നു മുതൽ 19 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ലോ പരീക്ഷകളും മാറ്റി വച്ചു. ഫെബ്രുവരി 14 വരെ നടത്താൻ നിശ്ചയിച്ചിട്ടുള്ള പ്രമാണ പരിശോധന, സർവീസ് വെരിഫിക്കേഷൻ എന്നിവയും മാറ്റി വച്ചിട്ടുണ്ട്.