ഇടുക്കി ഡാം രാവിലെ ആറിനു തുറക്കും
Tuesday, December 7, 2021 1:09 AM IST
കട്ടപ്പന: മുല്ലപ്പെരിയാർ ഡാം തുറന്ന് 12,000 ഘനയടി വെള്ളം തുറന്നുവിടുകയും പദ്ധതി പ്രദേശത്തു മഴ ശക്തമാകുകയും ചെയ്ത സാഹചര്യത്തിൽ ഇടുക്കി ഡാം ഇന്ന് രാവിലെ ആറിന് തുറക്കും. ചെറുതോണി ഡാമിന്റെ ഒരുഷട്ടർ തുറന്നുവച്ച് നിയന്ത്രിത അളവിൽ വെള്ളം തുറന്നുവിടുമെന്ന് കെഎസ്ഇബി അറിയിച്ചു.