ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി വത്തിക്കാൻ സഭാ കോടതി ശരിവച്ചു
Tuesday, June 15, 2021 12:43 AM IST
മാനന്തവാടി: ലൂസി കളപ്പുരയെ സന്യാസിനീ സഭയിൽനിന്നു പുറത്താക്കിയ നടപടി വത്തിക്കാൻ പരമോന്നത സഭാ കോടതി ശരിവച്ചു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ(എഫ്സിസി) സന്യാസിനീ സഭാംഗമായിരുന്നു ലൂസി.ലൂസിയുടെ അപ്പീൽ വത്തിക്കാൻ പരമോന്നത സഭാ കോടതി അപ്പസ്തോലിക്ക സിഞ്ഞത്തൂര തള്ളിയതായി എഫ്സിസി സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫ് എഫ്സിസി അംഗങ്ങൾക്ക് അയച്ച സർക്കുലറിൽ അറിയിച്ചു.
ലൂസിയെ പുറത്താക്കാൻ നേരത്തെ എഫ്സിസി എടുത്ത തീരുമാനം വത്തിക്കാൻ അംഗീകരി ച്ചിരുന്നു. ഇതേത്തുടർന്ന് ലൂസി കളപ്പുര പരമോന്നത സഭാ കോടതിയെ സമീപിക്കുകയായിരുന്നു.