സനു മോഹനെ പിടിക്കാൻ വഴിയൊരുക്കി പ്രമോദ്
Wednesday, April 21, 2021 12:39 AM IST
കളമശേരി: വൈഗയുടെ കൊലപാതകത്തിൽ പ്രതിയായ പിതാവ് സനുമോഹനെ പിടികൂടുന്നതിനു പോലീസിന് സഹായകമായ വിവരങ്ങൾ കൈമാറിയത് കളമശേരി നഗരസഭാ കൗൺസിലർ പ്രമോദ് തൃക്കാക്കര. ഒളിവിൽ പോയ സനു മോഹൻ കൊല്ലൂരിലെ ഹോട്ടലിൽ മുറിയെടുത്തു താമസിക്കുകയും ഒടുവിൽ പണം കൊടുക്കാതെ മുങ്ങുകയും ചെയ്തിരുന്നു.
ഹോട്ടലിൽ സനു നല്കിയ ആധാർ കാർഡിലെ മേൽവിലാസം നോക്കി ഇതേ ഹോട്ടലിൽ സ്ഥിരമായി വന്നു താമസിക്കാറുള്ള എറണാകുളത്തെ കൃഷ്ണകുമാർ എന്ന ആളെ വിവരം അറിയിച്ചു. കൃഷ്ണകുമാർ സുഹൃത്തായ പ്രമോദിനോടു പറയുകയും അദ്ദേഹം പോലീസിന് വിവരം കൈമാറുകയും ചെയ്തു. ഇതേത്തുടർന്നു നടത്തിയ അന്വേഷണമാണു സനുവിനെ കുടുക്കിയത്. ബിജെപി മണ്ഡലം സെക്രട്ടറികൂടിയാണ് പ്രമോദ്.