വിജയൻ തോമസ് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു
Monday, March 8, 2021 1:20 AM IST
തിരുവനന്തപുരം: കോണ്ഗ്രസ് സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയുമായി നേതാക്കൾ ഡൽഹിക്ക് പോയതിനു പിന്നാലെ സ്ഥാനാർഥിത്വമില്ലെന്ന് ഉറപ്പാക്കിയ കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് സ്ഥാനം രാജിവച്ചു.
പാർട്ടിയിൽ നിന്ന് രാജി വയ്ക്കുന്ന കാര്യം ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലിനും അയച്ചു കൊടുത്തു.കോണ്ഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ ഇന്ന് ഡൽഹിയിൽ തുടങ്ങാനിരിക്കേയാണു വിജയൻ തോമസിന്റെ രാജി.