ജന്മദിന സംഗമം ഇന്ന്
Friday, November 27, 2020 3:02 AM IST
കോട്ടയം: ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ ജന്മദിനത്തോടനുബന്ധിച്ച് അതിരൂപതാതലത്തിൽ ജന്മദിനസംഗമം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഓണ്‍ലൈനിൽ നടത്തും. ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും.
കെസിഡബ്ല്യുഎ പ്രസിഡന്റ് പ്രഫ. മേഴ്സി ജോണ്‍ അധ്യക്ഷത വഹിക്കും. വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകും. കെസിഡബ്ല്യുഎ മലബാർ റീജിയണ്‍ ചാപ്ലെയിൻ ഫാ. ജോസ് നെടുങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തും.