ഡോ. ​പി. ബാ​ബു​രാ​ജ് നിര്യാതനായി
Wednesday, October 28, 2020 12:32 AM IST
തൃ​ശൂ​ർ: ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗം പ്ര​ഫ​സ​റായി സേ​വ​നം അ​നു​ഷ്ഠി​ച്ചു വ​ന്നി​രു​ന്ന കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന ഫി​സി​ഷ്യ​ൻ ഡോ. ​പി. ബാ​ബു​രാ​ജ്(71)​നി​ര്യാ​ത​നാ​യി.

തൃ​ശൂ​ർ വെ​സ്റ്റ് പാ​ല​സ് റോ​ഡി​നു സ​മീ​പ​മു​ള്ള വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. കൊ​ല്ലം കൊ​ട്ടി​യം ത​ട്ടാ​രുവി​ള​യി​ൽ പ​രേ​ത​രാ​യ പ​ര​മേ​ശ്വ​ര​ൻ-​നാ​ണി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഡോ. ​ല​ളി​ത ബാ​ബു​രാ​ജ്(​അ​ശ്വനി ഹോ​സ്പി​റ്റ​ൽ സീ​നി​യ​ർ ഗൈ​ന​ക്കോ​ള​ജി​സ്റ്റ്). മ​ക്ക​ൾ: ഡോ. ​ഹ​രി​കൃ​ഷ്ണ​ൻ(​ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ്), ഡോ. ​ല​ക്ഷ്മി(​ഓ​ർ​ത്തോഡോ​ണ്ടിസ്റ്റ്, ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ഡോ. ​ഐ​ശ്വ​ര്യ(​ജൂ​ബി​ലി മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ), ഡോ. ​മ​ധു​ജി​ത്(​ദു​ബാ​യ്). സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ ന​ട​ത്തും.

തിരു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽനി​ന്നും 1972ൽ ​സ്വ​ർ​ണ​മെ​ഡ​ലോ​ടെ ഒ​ന്നാം റാ​ങ്കു​കാ​ര​നാ​യാ​ണ് എം​ബി​ബി​എ​സ് പാ​സാ​യ​ത്. അ​വി​ടെത്ത​ന്നെ എം​ഡി ജ​ന​റ​ൽ മെ​ഡി​സി​ൻ ഉ​ന്ന​ത റാ​ങ്കോ​ടെ പൂ​ർ​ത്തി​യാ​ക്കി. കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ദീ​ർ​ഘ​കാ​ലം സേ​വ​നം ചെ​യ്തു. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽനി​ന്നും ജ​ന​റ​ൽ മെ​ഡി​സി​ൻ പ്ര​ഫ​സ​റാ​യാ​ണ് വി​ര​മി​ച്ച​ത്. പി​ന്നീ​ട് തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗം പ്ര​ഫ​സറായി സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു. രാ​ഷ്ട്ര​പ​തി​യു​ടെ അ​വാ​ർ​ഡ്(1999), ബെ​സ്റ്റ് ടീ​ച്ചേ​ഴ്സ് അ​വാ​ർ​ഡ്(2003), അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഫി​സി​ഷ്യ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ്(2019) തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.