വിഷമദ്യം കഴിച്ചു മരിച്ചവരുടെ വീടുകൾ മന്ത്രി സന്ദർശിച്ചു
Monday, October 26, 2020 12:55 AM IST
വാളയാർ: ചെല്ലങ്കാവ് കോളനിയിൽ വീട്, കുടിവെള്ളം, വൈദ്യുതി, തൊഴിൽ ഉൾപ്പെടെ സമഗ്രവികസനം നടപ്പാക്കുമെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. വിഷമദ്യം കഴിച്ച് അഞ്ചുപേർ മരിച്ച ചെല്ലങ്കാവ് കോളനി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ചെല്ലങ്കാവ് കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും വാസയോഗ്യമായ വീട് ഉടനെ പൂർത്തിയാക്കുന്നതിന് ഒരു കോടി രൂപ പട്ടികവർഗ വികസന വകുപ്പ് നിർമിതി കേന്ദ്രത്തിനു നൽകിയതായി മന്ത്രി അറിയിച്ചു. കോളനി വികസനത്തിന് ആവശ്യമായ കൂടുതൽ ഫണ്ട് കൃത്യമായി വകയിരുത്തുമെന്നും വ്യക്തമാക്കി.