സാന്പത്തിക സംവരണത്തിനെതിരേ പി.കെ.കുഞ്ഞാലിക്കുട്ടി
Monday, October 26, 2020 12:22 AM IST
കോഴിക്കോട്: കേരളത്തിൽ സാന്പത്തിക സംവരണം നടപ്പാക്കാനുള്ള സർക്കാർ തീരുമാനം നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമാകുമെന്ന് മുസ്ലിം ലീഗ് നേതാവും എംപിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി.
സർക്കാർ തീരുമാനം പിൻവലിക്കണം. ഈ വിഷയത്തിൽ പിന്നാക്ക വിഭാഗത്തിന്റെ യോഗം ബുധനാഴ്ച എറണാകുളത്ത് ചേർന്ന് സമരങ്ങൾ പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇതിൽ നിരവധി സാമൂഹിക പ്രശ്നങ്ങളുണ്ട്. താഴേത്തട്ടിലുള്ളവരുടെ സാഹചര്യം കൂടി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.