സാലറി കട്ട്: നിർദേശങ്ങൾ തള്ളി പ്രതിപക്ഷ സംഘടനകൾ
Wednesday, September 23, 2020 11:56 PM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശന്പളം വീണ്ടും പിടിക്കുന്നതിനു ധനമന്ത്രി മുന്നോട്ടുവച്ച മൂന്നു നിർദേശങ്ങളും പ്രതിപക്ഷ സർവീസ് സംഘടനകൾ തള്ളി.
ശന്പളം പിടിക്കരുതെന്നു സെറ്റോയും ശന്പളംപിടിച്ചാൽ പണിമുടക്കുമെന്നു ഫെറ്റോയും നിലപാടെടുത്തു. എന്നാൽ സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിൽ അനുകൂല നിലപാടാണ് അറിയിച്ചത്. നേരതത്തേ പിടിച്ച ഒരുമാസത്തെ ശന്പളം ഒക്ടോബറിൽ തന്നെ നൽകണമെന്നും പിഎഫ്, വായ്പാ തിരിച്ചടവ്, അഡ്വാൻസ് എന്നിവ അഞ്ചു മാസത്തേക്ക് ഒഴിവാക്കണമെന്നുമുള്ള നിബന്ധനകളാണ് ജോയിന്റ് കൗണ്‍സിൽ മുന്നോട്ടു വച്ചത്. ഇതു പാലിക്കാമെങ്കിൽ അടുത്ത മാസങ്ങളിൽ ശന്പളം പിടിക്കാമെന്നാണ് ഇവരുടെ നിലപാട്. അതേസമയം നിർബന്ധിച്ച് ശന്പളം പിടിക്കരുതെന്ന നിലപാടാണ് എൻജിഒ അസോസിയേഷൻ സ്വീകരിച്ചത്.