കായിക പരിശീലനം
Wednesday, September 23, 2020 12:00 AM IST
തിരുവനന്തപുരം: 2020-21 അധ്യയന വർഷം തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് ഡിവിഷൻ എന്നീ കായിക വിദ്യാലയങ്ങളിൽ സെന്റർ ഓഫ് എക്സലൻസ് ഫോർ കപ്പാസിറ്റി ബിൽഡിംഗ് പദ്ധതി നടപ്പാക്കുന്നതിനായി കായിക പരിശീലകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.അത്ലറ്റിക്സ്, ബാസ്കറ്റ്ബോൾ, വോളിബോൾ, ജൂഡോ, ബോക്സിംഗ് എന്നീ ഇനങ്ങളിൽ സീനിയർ പരിശീലകന്റെ ഒഴിവാണുള്ളത്. എൻഐഎസ് ഡിപ്ലോമയും കുറഞ്ഞത് പത്ത് വർഷത്തെ പരിശീലന പരിചയവും വേണം. വിവിധ വിഭാഗങ്ങളിൽ ജൂണിയർ പരിശീലകന്റെയും ഒഴിവുണ്ട്.
എൻഐഎസ് ഡിപ്ലോമയും സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കോച്ചിംഗ് യോഗ്യതയും ഉണ്ടായിരിക്കണം. അപേക്ഷാഫോറം www.gvrsportsschool.org യിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ [email protected] എന്ന ഇമെയിൽ വിലാസത്തിൽ 30ന് വൈകുന്നേരം അഞ്ചിനു മുന്പു ലഭിക്കണം.