കുഞ്ഞാലിക്കുട്ടി യുഎഇയെ കള്ളക്കടത്ത് രാജ്യമായി ചിത്രീകരിക്കുന്നു: വിജയരാഘവൻ
Monday, September 21, 2020 12:58 AM IST
തിരുവനന്തപുരം: ഖുറാനും ഈന്തപ്പഴവും നേരായ വഴിക്കല്ല കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ പ്രസ്താവന യുഇഎയെ കള്ളക്കടത്ത് രാജ്യമായി ചിത്രീകരിക്കുന്നതാണെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ.
യുഎഇയുമായുള്ള നല്ല ബന്ധം ശിഥിലമാക്കുന്നതാണു പ്രസ്താവന.
പാർലമെന്റ് അംഗം കൂടിയായ കുഞ്ഞാലികുട്ടി ബിജെപിക്ക് രാജ്യവ്യാപകമായ പ്രചാരണത്തിനുള്ള ആയുധമാണു നൽകിയത്. ഖുറാനെ രാഷ്ട്രീയ നേട്ടത്തിനുള്ള ആയുധമാക്കരുതെന്ന മുസ്ലിം സംഘടനകളുടെ പ്രസ്താവനയ്ക്ക് ഒരു വിലയും കൽപ്പിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി തെളിയിച്ചിരിക്കുകയാണ്. മുസ്ലിം ലീഗ് നേതാവിന്റെ അപകടകരമായ ഈ നീക്കം കേരളം തിരിച്ചറിയും- വിജയരാഘവൻ പറഞ്ഞു.