പന്പാ ഡാമിന്റെ ആറ് ഷട്ടറുകളും അടച്ചു
Tuesday, August 11, 2020 3:10 AM IST
പത്തനംതിട്ട: ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഞായറാഴ്ച തുറന്ന പന്പാ ഡാമിന്റെ ആറു ഷട്ടറുകളും ഇന്നലെ വൈകുന്നേരം 6.30ന് അടച്ചു. പന്പ ഡാമിലെ ജലനിരപ്പ് 981.77 മീറ്ററിൽ എത്തിയതിനാലും വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാലുമാണ് രണ്ട് അടി തുറന്നു വച്ചിരുന്ന ഷട്ടറുകൾ അടച്ചത്. സെക്കൻഡിൽ 82 ഘനമീറ്റർ കണക്കിലാണ് വെള്ളം പുറത്തേക്കൊഴുക്കിയത്. ഇതേത്തുടർന്ന് പന്പാനദിയിൽ ഒരു മീറ്ററോളം ജലനിരപ്പ് ഉയർന്നിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ പന്പ സംഭരണിയിലെ ജലനിരപ്പ് 981.46 മീറ്ററായി നിജപ്പെടുത്താനുള്ള ഉത്തരവും ജില്ലാ കളക്ടർ നൽകിയിട്ടുണ്ട്.