യുവാവ് റബര്‍തോട്ടത്തില്‍ വെട്ടേറ്റു മരിച്ചനിലയില്‍
Monday, July 6, 2020 12:23 AM IST
കൂത്തുപറമ്പ്: കണ്ണവത്തിനടുത്ത് തൊടീക്കളം യുടിസി കോളനിക്ക് സമീപത്തെ റബര്‍തോട്ടത്തില്‍ യുവാവിനെ വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. തൊടീക്കളം അമ്പലത്തിന് സമീപം പുതുശേരി നിവാസില്‍ രാഗേഷ് (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തൊടീക്കളം യുടിസി കോളനിയിലെ രാഗേഷിന്റെ സുഹൃത്തുക്കളായ രണ്ടുപേരെയാണ് കണ്ണവം സിഐ കെ. സുധീർ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുന്നത്. സിപിഎം പ്രവര്‍ത്തകനാണ് രാഗേഷ്. എന്നാൽ, സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പോലീസ് പറഞ്ഞു.
തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം തൊടീക്കളത്തെ തറവാട്ട് ശ്മശാനത്തിൽ സംസ്കരിച്ചു. തൊടീക്കളത്തെ പരേതനായ പുതുശേരി രാഘവന്റെയും പദ്മിനിയുടെയും മകനാണ്. ഭാര്യ: ഷിജിന. മക്കള്‍: ചന്ദന, അഞ്ജന. സഹോദരങ്ങള്‍: രജീഷ്, രേഷ്മ.