സൗദിയിൽ ഡോക്ടർ നിയമനം
Thursday, July 2, 2020 11:04 PM IST
തിരുവനന്തപുരം: ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് എംബിബിഎസ് ഡോക്ടർമാരെ (പുരുഷൻ) തെരഞ്ഞെടുക്കുന്നു. ജനറൽ പ്രക്ടീഷണറായി മൂന്ന് വർഷം പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം.
പ്രമുഖ ആശുപത്രിയിലേക്ക് എച്ച്ആർ എക്സിക്യൂട്ടീവിനെയും (പുരുഷൻ) തെരഞ്ഞെടുക്കുന്നു. മൂന്ന് വർഷം ആശുപത്രിയിൽ എച്ച്ആർ എക്സീക്യൂട്ടീവായി പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ [email protected] ലേക്ക് 12നകം അയയ്ക്കണം.
വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 04712329440/41/42/43.