കോവിഡ് പ്രതിസന്ധിക്കിടെ ഹെലികോപ്റ്ററിന് 1.7 കോടി രൂപ അനുവദിച്ചു
Thursday, April 2, 2020 12:34 AM IST
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടയിൽ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ സംസ്ഥാന സർക്കാർ സ്വകാര്യ കന്പനിക്ക് 1.7 കോടി രൂപ നൽകി.
കോവിഡ് പ്രതിരോധ നടപടികൾക്കായി പണം കണ്ടെത്താൻ സാലറി ചലഞ്ച് വരെ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പവൻ ഹാൻസ് എന്ന സ്വകാര്യകന്പനിയിൽനിന്ന് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ സർക്കാർ പണം അനുവദിച്ചിരിക്കുന്നത്. ഇതിനു പുറമെ അഴിമതി ആരോപണം നേരിടുന്ന പോലീസിന്റെ സ്പീഡ് കാമറ പദ്ധതിക്ക് 6.97 കോടി രൂപയും അനുവദിച്ച് സർക്കാർ ഉത്തരവായി.
അതേസമയം, നേരത്തേ തന്നെ അനുവദിച്ച പണമാണിതെന്നാണ് മുഖ്യമന്ത്രിയുടെയും പോലീസിന്റെയും വിശദീകരണം. തീരുമാനത്തിനെതിരേ പ്രതിപക്ഷം രംഗത്തെത്തി.