മദ്യക്കുറിപ്പടി ഉത്തരവ് സർക്കാർ പിൻവലിക്കണം: കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ
Wednesday, April 1, 2020 12:30 AM IST
തിരുവനന്തപുരം: മദ്യാസക്ത രോഗികൾക്കു മദ്യം ലഭ്യമാകാതെ വരുന്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടു പരിഹരിക്കുന്നതിനു ഡോക്ടറുടെ കുറിപ്പടിയിന്മേൽ മദ്യം നൽകുന്നതിനുള്ള സർക്കാർ ഉത്തരവ് സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോണ്‍ അരീക്കൽ പറഞ്ഞു.
മദ്യവിമുക്തി നേടാനുള്ള അവസരമായി ലോക്ക് ഡൗണിനെ കാണുന്നതിനു പകരം വീണ്ടും മദ്യശാലകളും ബിവറേജസ് ഔട്ട്ലെറ്റുകളും തുറന്ന് മരുന്നെന്ന രീതിയിൽ മദ്യം നൽകുന്നതു സർക്കാരിനു ഭൂഷണമല്ല. മദ്യാസക്തിയുള്ളവരെ സർക്കാരിന്റെതന്നെ വിമുക്തി മിഷൻ വഴിയും കൗണ്‍സലിംഗ് വഴിയുമൊക്കെ ചികിത്സിച്ചു നേർവഴിക്കു കൊണ്ടുവരാവുന്നതാണ്. സർക്കാർ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ഫാ. ജോണ്‍ അരീക്കൽ ആവശ്യപ്പെട്ടു.