സിപിഎമ്മിന്റെ ജനജാഗ്രതാ സദസ് മാർച്ച് അഞ്ചിന്
Saturday, February 29, 2020 12:49 AM IST
തിരുവനന്തപുരം: വർഗീയകലാപം നടത്തുവാനുള്ള സംഘപരിവാർ ശ്രമത്തിനെതിരേ മാർച്ച് അഞ്ചിനു വൈകുന്നേരം അഞ്ചു മണിക്ക് ഏരിയാ കേന്ദ്രങ്ങളിൽ സിപിഎം ജനജാഗ്രതാ സദസ് സംഘടിപ്പിക്കും. ഡൽഹിയിൽ അങ്ങേയറ്റം ആസൂത്രിതമായാണു കലാപം നടത്തിയത്.
ഗുജറാത്തിലെ വംശഹത്യയ്ക്ക് സമാനമായ രീതികളാണ് ഇവിടേയും അവലംബിച്ചത്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഭരണഘടനാപരമായി ഉത്തരവാദിത്തമുള്ള സർക്കാർ കലാപകാരികൾക്ക് അഴിഞ്ഞാടാൻ അവസരം നൽകിയെന്നും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.