ഭാരതസഭയ്ക്കു സന്തോഷ വാർത്ത: ഡോ. കരിയിൽ
Sunday, February 23, 2020 12:17 AM IST
കൊച്ചി: ഭാരത കത്തോലിക്കാസഭയ്ക്കു കിട്ടിയ ഏറ്റവും നല്ല സന്തോഷവാർത്തയാണ് ദേവസഹായംപിള്ളയുടെ വിശുദ്ധപദ പ്രഖ്യാപനമെന്നു ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റും കൊച്ചി ബിഷപ്പുമായ ഡോ. ജോസഫ് കരിയിൽ. അന്നത്തെ കൊച്ചി രൂപതയുടെ ഭാഗമായിരുന്ന കോട്ടാറിലാണ് അദ്ദേഹം ജീവിച്ചു രക്തസാക്ഷിത്വം വരിച്ചത്. അന്നു കൊച്ചി ബിഷപ്പായിരുന്ന ഡോ. ക്ലെമന്റ് ഹൊസേ കൊളസാവോയാണു ദേവസഹായംപിള്ളയുടെ മരണം വീരരക്തസാക്ഷിത്വമായിരുന്നുവന്നു റോമിലേക്ക് ആദ്യമായി അറിയിച്ചതെന്നും ഡോ. കരിയിൽ പറഞ്ഞു.