സംവരണ മാനദണ്ഡം: സർക്കാർ നിലപാട് പ്രതിഷേധാർഹമെന്നു പി.സി.ജോർജ്
Saturday, February 15, 2020 11:47 PM IST
തൊടുപുഴ:മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കു സംവരണത്തിനു സർക്കാർ ഇറക്കിയ ഉത്തരവ് പ്രതിഷേധാർഹവും കടക്കെണിയിൽ അകപ്പെട്ട് നട്ടം തിരിയുന്ന കർഷകരോടുള്ള വെല്ലുവിളിയുമാണെന്ന് കേരള ജനപക്ഷം നേതാവ് പി.സി.ജോർജ് എംഎൽഎ.
ചെറുകിട കർഷകരെ പ്രതികാര ബുദ്ധിയോടെയാണോസർക്കാർ കാണുന്നതെന്നു സംശയിക്കണം. 2.5 ഏക്കറിൽ കൂടുതലുള്ള കർഷകനെ സംവരണ ആനുകൂല്യത്തിൽ നിന്നു സർക്കാർ ഒഴിവാക്കി. മറ്റു സംസ്ഥാനങ്ങളിൽ സംവരണ ആനുകൂല്യം അഞ്ചേക്കറായി തീരുമാനിച്ചപ്പോൾ സംസ്ഥാനത്തു മാത്രം 2.5 ഏക്കറായി കുറച്ചതിന്റെ ന്യായം എന്താണെന്നു സർക്കാർ വ്യക്തമാക്കണം.
കേരള കോണ്‍ഗ്രസുകളുടെ ലയനത്തിന് മുൻകൈയെടുക്കാൻ തയാറാണ്. ജോസ് കെ.മാണിയേയും ഒപ്പം കൂട്ടാൻ പി.ജെ.ജോസഫ് തയാറാകണമെന്നും പി.സി.ജോർജ് പറഞ്ഞു.