എഎച്ച്എസ്ടിഎ സംസ്ഥാന സമ്മേളനം ഇന്നു മുതൽ തൊടുപുഴയിൽ
Thursday, January 30, 2020 12:10 AM IST
തൊടുപുഴ: എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷന്റെ 29-ാമത് സംസ്ഥാന സമ്മേളനം ഇന്നും നാളെയും ഫെബ്രുവരി ഒന്നിനും തൊടുപുഴയിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ നടക്കുന്ന സമ്മേളനം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്റ് ആർ. അരുണ്‍കുമാർ പതാക ഉയർത്തുന്നതോടെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന് തുടക്കം കുറിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9.30നു പ്രകടനം. 11.30 നടക്കുന്ന വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം രമ്യാ ഹരിദാസ് എംപിയും യാത്രയയപ്പ് അവാർഡ്ദാന സമ്മേളനം പി.ജെ. ജോസഫ് എംഎൽഎയും ഉദ്ഘാടനം ചെയ്യും.ഫെബ്രുവരി ഒന്നിന് രാവിലെ 10ന് സംസ്ഥാന കൗണ്‍സിലും ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.
പത്രസമ്മേളനത്തിൽ എഎച്ച്എസ്ടിഎ സംസ്ഥാന പ്രസിഡന്റ് ആർ. അരുണ്‍കുമാർ, ജനറൽ സെക്രട്ടറി എസ്. മനോജ്, സ്വാഗതസംഘം കണ്‍വീനർ അനിൽ കുമാരമംഗലം, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. കെ.എം. തങ്കച്ചൻ, കോ-ഓർഡിനേറ്റർ സണ്ണി കൂട്ടുങ്കൽ, ജില്ലാ പ്രസിഡന്റ് ജയ്സൻ മാത്യു, സെക്രട്ടറി ഷിജു കെ. ജോർജ്, ഫ്രാൻസിസ് തോട്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.