ചരിത്രത്തിന്റെ വേരറക്കുമെന്നു പി.സി.ജോസഫ്
Friday, December 13, 2019 11:36 PM IST
കോട്ടയം: മതനിരപേക്ഷതയും ബഹുസ്വരതയും വഴി സന്പന്നമായ ഭാരതചരിത്രത്തിന്റെ വേരറക്കുന്ന നിയമമാണു പൗരത്വഭേദഗതി ബിൽ എന്നു ജനാധിപത്യ കോണ്ഗ്രസ് ഡെപ്യൂട്ടി ചെയർമാൻ പി.സി. ജോസഫ്.
മതവിശ്വാസത്തിനും മറ്റുള്ള വിശ്വാസങ്ങൾക്കും അതീതമായി നിയമത്തിനു മുന്പിൽ എല്ലാവർക്കും തുല്യത ഉറപ്പാക്കുന്ന ഇന്ത്യൻ ഭരണഘടനയെ ഇതു തകർക്കും. തെറ്റായ ദിശയിലുള്ള അപകടകരമായ ഒരു നയവ്യത്യാസമാണ് ഈ നിയമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ലോകത്തിൽ ഏറ്റവും അധികം കുടിയേറുന്നവർ ഇന്ത്യക്കാരാണ്. ന്യൂസിലൻഡ്, ഓസ്ട്രേലിയ, ബ്രിട്ടൻ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ക്രൈസ്തവർ അല്ലാത്തവർ പുറത്തു പോകണമെന്നു പറഞ്ഞാൽ ഭാരതത്തിന്റെ അവസ്ഥ എന്താണെന്നു ചിന്തിക്കാനുള്ള വിവേകം നരേന്ദ്രമോദി ഗവണ്മെന്റ് പ്രകടിപ്പിക്കണമെന്നും ജോസഫ് പറഞ്ഞു.