കോടിയേരി സെക്രട്ടറിസ്ഥാനം ഒഴിയില്ല; അവധിയും വേണ്ടെന്നു സിപിഎം
Saturday, December 7, 2019 12:16 AM IST
തിരുവനന്തപുരം : ചികിത്സയുടെ പേരിൽ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും അവധിയെടുക്കേണ്ടതില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
തുടർ ചികിത്സ തിരുവനന്തപുരത്തു തന്നെ നടത്താമെന്നാണു ഡോക്ടർമാർ കോടിയേരിയോടു പറഞ്ഞിരിക്കുന്നത്. ആവശ്യമെങ്കിൽ മാത്രം വിദേശത്തക്കു പോയാൽ മതി. ഈ സാഹചര്യത്തിൽ പാർട്ടി സെക്രട്ടറി തിരുവനന്തപുരത്തു തന്നെ ഉള്ളപ്പോൾ താത്കാലിക ചുമതലക്കാരനെപ്പോലും നിശ്ചയിക്കേണ്ടതില്ലെന്നും ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
പാർട്ടിയുടെ ദൈനം ദിന പ്രവർത്തനങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റായിരിക്കും ഏറ്റെടുത്തു നടത്തുക. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ചുമതല എം.വി. ഗോവിന്ദനു നൽകാനും സംസ്ഥാന യോഗം തീരുമാനിച്ചു.